9/14/2013

new connection,,,,story

            ന്യൂ കണക്ഷൻ
വിരഹത്തിെൻറ  ഒാൾഡ് കണക്ഷനിൽ നിന്നും അയാൾ ഞൊണ്ടിക്കയറിയത് പ്രണയത്തിെൻറ ന്യൂ കണക്ഷനിലേക്കായിരുന്നു.ആദ്യം തന്നെ വഴിയിൽ കണ്ടുമുട്ടിയത് ഒരു മിസ്കോൾ...ന്യൂ കണക്ഷെനെന്ന പേരിൽ അക്കൌണ്ടിൽ പാഞ്ഞു കയറിയ ഫ്റീ ടോക്ടൈമിൽ അയാൾ തിരിച്ചടിച്ചു.പ്രണയത്തിെൻറ ബീഭത്സമായ മുഖങ്ങളിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് അയാൾ ഉറപ്പിച്ചതായിരുന്നു....
            മറുവശത്ത് ലേഡിയാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം കണ്ണിലും ചുണ്ടിലും വെറുപ്പ് നിറച്ച് ഫോൺ പിൻവലിച്ചു.പക്ഷേ തിരിച്ചടിച്ചും മെസേജയച്ചും വിരഹ ലോകത്ത് നിന്നും പ്രേമത്തിെൻറ സുമോഹന ഗിരിശൃംഘങ്ങളിലേക്ക് അയാളെ അവൾ തിരിച്ചുകൊണ്ടുവന്നു.
               ഹൃദയത്തിൽ പന്തലിച്ച ആദ്യ പ്രണയം പിഴുതെറിയപ്പെട്ടപ്പോഴുണ്ടായ ഉണങ്ങാത്ത മുറിവിൽ ന്യൂ കണക്ഷൻ കൊണ്ട് അയാൾ മുറിവു കെട്ടി.പിന്നീടങ്ങോട്ട്,ഇരുട്ടു മുററിയ രാത്രികൾ വെളുത്ത പകലുകളായി...,സ്വപ്ന സങ്കൽപങ്ങളിൽ സ്നേഹിതയുടെ മുഖം തെളിയാൻ തുടങ്ങി....നിറക്കൂട്ടുളള ഒാർമകൾ നിറ നിലാവിൽ നിറഞ്ഞാടാൻ തുടങ്ങി....റീചാർജ് കൂപ്പണുകളുടെ പിടികിട്ടാത്ത രഹസ്യ ഡുജിററുകൾ ന്യൂ കണക്ഷനിലേക്ക് ഇടതടവില്ലാതെ പ്രവഹിച്ചു കൊണ്ടിരുന്നു....        
                       ന്യൂ കണക്ഷനിലൊരു നെററ് കണക്ഷൻ തരപ്പെടുത്തണമെന്ന് അവൾ പറഞ്ഞത് ആയിടക്കാണ്.വൈകാതെത്തന്നെ അയാളതും സാധിപ്പിച്ചെടുത്തു.പഴങ്കഞ്ഞിക്ക് ആവിയെന്ന പോലെ അയാളുടെ മങ്ങിയ ഹാൻഡ് സെററിലും ഫെയ്സ്ബുക്ക് വിരുന്നെത്തി...മററുളളവരോട് കമൻറാനോ ലൈക്കാനോ നിൽക്കാതെ പരസ്പരം കമൻറടിച്ചും ലൈക്കടിച്ചും അവർ ഫൈസ്ബുക്ക് കമിതാക്കളായി.
        പിന്നെപ്പിന്നെ അവൾ പിടിച്ചു കയറിയത്,ഫെയ്സ്ബുക്ക് വളളിയിലൂടെ ഫിനാൻസ് നെററ്വർക്കിലേക്കായിരുന്നു...ആദ്യമൊക്കെ പ്രണയ പണമായിരുന്നെങ്കിലും,പിന്നീടതൊരു കാരുണ്യപ്രവർത്തനമായിട്ടാണ് അയാൾക്കനുഭവപ്പെട്ടത്..കാരണം,സ്നേഹം കലർന്ന ദയനീയ കമൻറുകൾ അയാളുടെ മനസ്സിനെ അത്രത്തോളം സ്പർശിച്ചിരുന്നു....
      എടിഎം അക്കൌണ്ടിലെ സംഖ്യകളുടെ പെരുപ്പം കണ്ട് അവൾ ഗൂഢമായൊന്ന് ചിരിച്ചു...ഒരു തലമുറക്കുളളത് കൂടി താനയാളിൽക്കൂടി സമ്പാദിച്ചെന്ന് ഉറപ്പുവരുത്തിയ അവൾ ബ്ലൊക്ക് ഫ്രണ്ട്ബട്ടണിൽ റൈററ് ക്ലിക്കടിച്ച് ലോഗൌട്ട് ചെയ്തു….അവളുണ്ടന്നെതിനുളള അവസാന തെളിവായി ശേഷിച്ചിരുന്ന സിം കാർഡെടുത്ത് അവൾ പുറകിലോട്ടെറിഞ്ഞു...ഉടൻ തന്നെ,അടുത്ത മിസ്കോളിനൊരു ന്യൂ കണക്ഷനെടുക്കാൻ പ്രൂഫുമെടുത്ത് അവൾ ടൌണിലേക്കിറങ്ങി....


BY: ഉനൈസ് തെയ്യാല
   

      

1 comment:

  1. This comment has been removed by the author.

    ReplyDelete

Hadrami Diaspora; Frameworks of Hadrami scholars in Socio-Spiritual reforms of Muslims in Kerala

Hadrami Diaspora; Frameworks of Hadrami scholars in Socio-Spiritual reforms of Muslims in Kerala      Concerning the Ker...