12/13/2013

താനൂർ ഇസ്ലാഹുൽ ഉലൂം അറബിക് കോളേജ്;
                                        കേരളത്തിലെ ബാഖിയാത്ത്.
കേരളത്തിലെ അതി പുരാതന മത ഭൌതിക കലായങ്ങളിലൊന്നാണ്, താനൂർ ഇസ്വലാഹുൽ ഉലൂം അറബിക് കോളേജ്.കേരളീയ മത ഭൌതിക രംഗങ്ങളിൽ ദിശാ ബേധം നൽകുന്ന ഈസ്ഥാപനം, 1924 ൽ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാരെന്ന കർമ്മ യേഗിയും മറ്റു പൌര പ്രമുഖരും ചേർന്നാണ് ഇത്തരമൊരു വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചത്. ഇന്ന്, ഇതര ഭാഷകളിൽ പ്രാവീണ്യമുള്ള പണ്ഡിതരെ വാർത്തെടുക്കുന്ന ഈ സ്ഥാപനം അന്നു, ഉപരി പഠനാർത്ഥം കേരളീയ സമൂഹം ആശ്രയിച്ചിരുന്ന വെല്ലൂർ  ബാഖിയാത്തിനു സമാനമായിട്ടായിരുന്നു, നിർമ്മിക്കപ്പെട്ടത്.സമസ്ത പോലുള്ള മതകീയ സംഘടനകളും, മദ്രസ അടക്കമുള്ള വിദ്യാഭ്യാസ രംഗങ്ങളും പിറവിയെടുക്കുന്നതിനും എത്രയോ മുമ്പുതന്നെ വിദൂര സാധ്യതയുള്ള ഒരു വിദ്യാഭ്യാസ രംഗത്തിനായിരുന്നു അന്നാ സ്വാത്വികർ അടിത്തറ പാകിയത്.
പിന്നീടങ്ങോട്ട്,പിറവിയെടുത്തതിന് ശേഷമുള്ള കാലങ്ങളിൽ സ്ഥാപനത്തിന് പല ദുർഘട പാതകളിലൂടെയും സഞ്ചരിക്കേണ്ടി വന്നു. വിദ്യാഭ്യാസ രംഗങ്ങളിൽ വന്ന ഇടർച്ചയും, സ്ഥാപനത്തിന്റെ പേരിലുണ്ടായിരുന്ന വഖഫ് സ്വത്തുകൾ അന്യാധീനപ്പെട്ടതും ഈയിടക്കാണ്.പിന്നീട് 1996 ൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ യു.ജി കോളേജായി അംഗീകാരമേറ്റതോടെയാണ് സ്ഥാപനത്തിന് വ്യക്തമായൊരു മേൽവിലാസം കൈവരുന്നത്. മത ഭൌതിക പാഠ്യ വിഷയങ്ങൾക്കു പുറമെ അറബി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളും ഉൾക്കൊള്ളുന്ന ഒരു ബൃഹത്തായ കരിക്കുലമാണ് ഇപ്പോൾ സ്ഥാപനത്തിനുള്ളത്.
സമസ്ത അംഗീകൃത മദ്രസയിൽ നിന്ന് അഞ്ചാം തരം പാസ്സായവർക്ക് സ്ഥാപനം നേരിട്ടു നടത്തുന്ന പ്രവേശനപ്പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് സ്ഥാപനം അഡ്മിഷൻ നൽകുന്നത്.തുടർന്ന്, സെക്കൻററി, സീനിയർ സെക്കൻററി, ഡിഗ്രീ തലങ്ങളിലൂടെ പ്രയാത്തിനനുസൃതമായ മതകീയ വിഷയങ്ങളും, എൻ.സി.ഇ.ആർ.ടി നിലാവരമുള്ള സ്കൂൾ കരിക്കുലവും ഒരേ സമയം പകർന്നു നൽകി, ഒരു വ്യാഴ വട്ടക്കാലത്തിനുള്ളിനുള്ളിൽ ഭൌതികമറിയുന്ന മതപണ്ഡിതനാക്കിത്തീർക്കാൻ സാധിക്കുന്നത് ഈ സിലബസിൻറെ മാത്രം പ്രത്യേകതയാണ്.
ഇതിനു പുറമെ കേരളത്തിൽത്തന്നെ അപൂർവ്വമായി ഗണിക്കപ്പെടുന്നതും, സ്വർണ്ണലിപികളാൽ എഴുതപ്പെട്ടതുമായ പലവിധ പഴക്കം ചെന്ന മതകീയ ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന പ്രസിദ്ധമായ താനൂർ ഖുത്ബു ഖാനയും, മുന്നൂറോളം വിദ്യാർത്ഥികൾക്കുളള വിശാലമായ ലൈബ്ററി ഹാളും സ്ഥാപനത്തിനു സ്വന്തമായുണ്ട്.അതോടൊപ്പം തന്നെ ഡിഗ്രി തലം കഴിഞ്ഞ് ഉപരി പഠനാർത്ഥം പി.ജിയിലേക്കു മാറുന്ന വിദ്യാർത്ഥികൾക്കായി അസലഹി ബിരുദവും സഥാപനം നൽകി വരുന്നു.
വിദ്യാർത്ഥികൾക്കിടയിൽ സംഘടനാ പ്രവർത്തനത്തിൻറെ വേറിട്ട രണ്ടു മുഖങ്ങളാണ് വിദ്യാർത്ഥി സംഘടന ഇഹ്സാനും പൂർവ്വ വിദ്യാർത്ഥി സംഘടന ഉസ്വവയും.ഈ വർഷത്തിലേതെന്ന പോലെ എല്ലാ വർഷവും ഇഹ്സാൻ സംഘടിപ്പിക്കാറുള്ള ക്യാമ്പയിനും, അടുത്ത വർഷാരംഭത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി സി.എച്ച്.ചെയറുമായി സഹകരിച്ച്  പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഉസ്വവ  സംഘടിപ്പിക്കുന്ന,സ്ഥാപനാനുബന്ധിത പഠനങ്ങൾക്കു മാത്രമായുള്ള നാഷണൽ സെമിനാറും സംഘടനാ പ്രവർത്തനങ്ങളിലെ മികവിനെയാണ് സൂചിപ്പിക്കുന്നത്.മതവും ഭൌതികവും ഒരു പോലെ കൈകാര്യം ചെയ്യുന്ന വ്യക്തികൾക്ക് സമൂഹതതിൽ വർധിച്ച് വരുന്ന സ്വീകാര്യത ഇത്തരം സ്ഥാപനങ്ങളുടെ ആവശ്യകതയെയാണ് സൂചിപ്പിക്കുന്നത്.








No comments:

Post a Comment

Hadrami Diaspora; Frameworks of Hadrami scholars in Socio-Spiritual reforms of Muslims in Kerala

Hadrami Diaspora; Frameworks of Hadrami scholars in Socio-Spiritual reforms of Muslims in Kerala      Concerning the Ker...